

വര്‍ക്കല: വിവാഹ സൽക്കാരത്തിനിടയിൽ പാചകത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. ശ്രീനിവാസപുരം M.G കോളനിയില്‍ രജിതഭാവനില്‍ അജി കുമാർ (45) ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോട് കൂടി വട്ടപ്ലാംമൂട് കല്യാണ ആഡിറ്റോറിയത്തില്‍ ഒരു വിവാഹത്തി ന്റെ പാചക ജോലി ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായി രുന്നു. തുടർന്ന് സഹപ്രവർത്തകർ വര്‍ക്കല താലൂക്ക് ആശുപത്രി യില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍ പരിശോധിച്ചതിൽ മരണം സ്ഥിതീകരിക്കുക യായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരം വർക്കല പോലീസ് കേസെടുത്ത് മേൽനടപടി കൾ സ്വീകരിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സീമ, മക്കൾ: രജിത,അമ്മു.



