

ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പിണറായി അനുസ്മരിച്ചു. ഫെയ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചന കുറിപ്പ് പങ്കുവച്ചത്.

ഒരു തെരഞ്ഞെടുപ്പില്‍പോലും പരാജയപ്പെടാതെ ഒരേ മണ്ഡലത്തില്‍നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട് നിയമസഭാ സാമാജികനായി അമ്പതിലേറെ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത് അത്യപൂര്‍വ്വം പേര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ആ അത്യപൂര്‍വ്വം ജനപ്രതിനിധികളുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെയും സ്ഥാനമെന്നും അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയല്‍ അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

