Breaking News

വനിതാ സംവരണ ബില്ല് ഉടന്‍ രാഷ്ട്രപതിക്കയക്കുമെന്ന് കേന്ദ്രം

പ്രതീകാത്മക ചിത്രം

ദില്ലി: ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വനിതാ സംവരണ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതോടെ ഉടന്‍ രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍. ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയില്‍ പാസായത്.

ലോക്‌സഭയിലും രാജ്യസഭയിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്ത എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടാനായെന്നും ചര്‍ച്ചക്കിടെ മോദി പറഞ്ഞു.

ബില്ലുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളുകയായിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശമാണ് തള്ളിയത്. അതേസമയം, പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, വനിതാ സംവരണ ബില്‍ പാസാക്കിയത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനും ബി.ജെ.പി ശ്രമം തുടങ്ങി. വനിത വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്‍ ലോകസഭയില്‍ പാസായ ദിവസം വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റെ കുഞ്ഞാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *