

ദില്ലി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സി.ബി.ഐ. സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സി.ബി.ഐ ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. ഇരകള്‍ പൊലീസിനോട് സഹായം തേടിയിട്ടും നല്‍കിയില്ലെന്നും പൊലീസ് വാഹനത്തില്‍ ഇവരെ ഇവിടെ നിന്ന് മാറ്റാന്‍ തയ്യാറായില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.







