Breaking News

ആറ്റിങ്ങൽ കൊല്ലമ്പുഴ കടവിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ വാമനപുരം നദിയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ നദിയിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ എസിഎസി നഗർ ചെറുമത്തിയോട് വീട്ടിൽ ഷമീർ(36) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാൽ ഷമീറിൻറെ കൂടെ നദിയിൽ കാണാതായ
എസിഎസി നഗർ വട്ടവിളവീട്ടിൽ സതീഷിൻ്റെ മുതൃദേഹത്തി നായി തിരച്ചിൽ നടക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഇരുവരും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി കൊല്ലമ്പുഴ ആറാട്ട്കടവിൽ പോയതായി പറയപ്പെടുന്നു. കടവിന് സമീപത്തുനിന്ന് ചൂണ്ടയിടുന്ന തിന് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങൾ പോലീസ് കണ്ടെടുത്തി ട്ടുണ്ട്. എന്നാൽ ഇവർ എങ്ങനെ നദിയിൽ അകപ്പെട്ടു എന്നതിനെക്കു റിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടി കൊല്ലപുഴ ആറാട്ടുകടവിന് സമീപം നദിയിൽ നാട്ടുകാർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസിലും ഫയർഫോഴ്സിലും വിവരമറിയി ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്ക് എത്തിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *