Breaking News

വർക്കല കടൽതീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; അഞ്ചൽ സ്വദേശി മസൂദ്

വർക്കല: വർക്കല പാപനാശം ബലിമണ്ഡപത്തിന് സമീപമുള്ള കടൽതീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അഞ്ചൽ തടിക്കാട് സ്വദേശിയായ റൈസാ മൻസിലിൽ 66 വയസുള്ള മസൂദ് ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് കടൽത്തീരത്ത് കമിഴ്ന്ന നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. കാക്കിയുടുപ്പും അടിവസ്ത്രവും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിൽ നിന്ന് ഈ മാസം അഞ്ചാം തീയതി ഒന്നും പറയാതെ പോയ മസൂദിനെ കാണാതായതായി ബന്ധുക്കൾ അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
വർക്കല താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളം കുടിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തതയാകൂ എന്ന് പോലീസ് അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *