
വർക്കല: അന്തരിച്ച കോൺഗ്രസ് നേതാവും വർക്കല നഗരസഭാ മുൻ ആക്ടിങ് ചെയർമാനുമായ ബിജു ഗോപാലന് നാടിന്റെ അന്ത്യാഞ്ജലി അർപ്പിച്ചു. കലാകാരൻ കൂടിയായിരുന്ന ബിജു ഗോപാലൻ, രാഷ്ട്രീയഭേദമന്യേ വിശാലമായ സുഹൃദ്വലയത്തിന് ഉടമയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോടും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് പടിപടിയായി വളർന്നു.

1994-ൽ ദൂരദർശനുവേണ്ടി “കൈവല്യം” എന്ന ടെലിഫിലിം നിർമ്മിച്ച് മിനിസ്ക്രീൻ രംഗത്തേക്ക് കടന്നുവന്ന ബിജു ഗോപാലൻ തുടർന്ന് നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചു. അദ്ദേഹത്തിന്റെ വിയോഗം വർക്കലയുടെ സാംസ്കാരിക മേഖലയ്ക്കും വലിയ നഷ്ടമായി രണ്ടുതവണ നഗരസഭാ ആക്ടിങ് ചെയർമാനായിരുന്ന ബിജു ഗോപാലന്റെ ഭൗതികദേഹം തിങ്കളാഴ്ച രാവിലെ നഗരസഭാ ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. വി. ജോയി എം.എൽ.എ., മുൻ എം.എൽ.എ. വർക്കല കഹാർ, നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, വൈസ് ചെയർമാൻ ബി. സുനിൽകുമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ, പഴയ സഹപ്രവർത്തകർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് വർക്കല മുനിസിപ്പൽ പാർക്കിന് മുന്നിലും പൊതുദർശനം നടത്തി. ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരം നടന്നു. നാട്ടുകാരടക്കമുള്ള വലിയ ജനാവലി ചടങ്ങുകളിൽ പങ്കാളികളായി

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …