

കല്ലമ്പലം: ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണമ്പൂര്‍ വലിയവിള മനോജ് ഹൗസില്‍ ബിജു എന്ന് വിളിക്കുന്ന മനോജ്(46) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് പുത്തന്‍കോട്ട് വച്ചായിരുന്നു അപകടം നടന്നത്. അപകട സമയത്ത് ഓട്ടോയില്‍ മറ്റ് യാത്രക്കാര്‍ ഇല്ലായിരുന്നു.

അപകടം നടന്ന ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മനോജിന്റെ ജീവന് രക്ഷിക്കാനായില്ല. മണമ്പൂര്‍ ആശുപത്രി ജംഗ്ഷനില്‍ സ്വന്തം ഓട്ടോ ഓടിച്ച് ജീവിക്കുകയായിരുന്നു മനോജ്. മൃതദേഹം ഇന്ന് വൈകുന്നേരം 7 മണിയോടെ വീട്ടില്‍ സംസ്കരിക്കും. അച്ഛന് പരേതനായ സഹദേവന് പിള്ള. അമ്മ-ലളിത, സഹോദരി-ചിത്രലേഖ, ഭാര്യ-ആശ, മക്കള്‍-ഗൗതം, ഗൗരി, ഗയാനിക.

