Breaking News

കൊട്ടിക്കലാശത്തിന്റെ പ്രതീതി ഉണർത്തി വർക്കലയിൽ പരസ്യ പ്രചാരണം അവസാനിച്ചു

യു.ഡി .എഫ് പ്രതിഷേധത്തിനിടയിൽ നിന്ന്

വർക്കല: കൊട്ടിക്കലാശത്തിന് പ്രതീതി ഉണർത്തി വർക്കലയിൽ മുന്നണികളുടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് വൈകിട്ട് നാലു മണിയോടെ ആരംഭിച്ച പരസ്യ പ്രചാരണത്തിന് സമാപന പരിപാടികൾ 5.30 ന് സമാപിച്ചു. കാൽനട ജാഥയോടെയാണ് ഇടതുമുന്നണി പരസ്യപ്രചരണം അവസാനിപ്പിച്ചത് . വാഹന പ്രചരണ ജാഥയോടെ ഐക്യജനാധിപത്യ മുന്നണിയും ദേശീയ ജനാധിപത്യ മുന്നണിയും തങ്ങളുടെ പരസ്യ പ്രചരണം അവസാനിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് എൽഡിഎഫ് കാൽനടജാഥ ആരംഭിച്ചത് . ഡിവൈഎഫ്ഐ. വർക്കല മണ്ഡലം കമ്മിറ്റി നേതൃത്വം നൽകിയ കാൽനട ജാഥയിൽ അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുത്തു.
അഞ്ചു പത്തോടെ കാൽനടജാഥ മൈതാനത്ത് എത്തി. അതിന് അല്പം മുമ്പ് യുഡിഎഫിന് വാഹന പ്രചരണ ജാഥയും മൈതാനത്തെത്തിയിരുന്നു. മൈതാനത്തു തന്നെയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നാണ് യുഡിഎഫ് വാഹന പ്രചരണ ജാഥ ആരംഭിച്ചത്. 4.55 ഓടെ മൈതാനം ജംഗ്ഷനിൽ എത്തിയ വാഹന പ്രചരണ ജാഥയിലെ വാഹനങ്ങളിൽ ശബ്ദസംവിധാനം യുഡിഎഫ് പ്രവർത്തകർ പോലീസിന്റെ ആവശ്യപ്രകാരം ഒഴിവാക്കിയിരുന്നു. എന്നാൽ അഞ്ച് പത്തോടെ മൈതാനം ജംഗ്ഷനിലേക്ക് എൽഡിഎഫ് കാൽനടജാഥ കടന്നുവന്നത് ശബ്ദകോലാഹലത്തോടെയായിരുന്നു. അനുവദനീയമായ സമയം കഴിഞ്ഞിട്ടും മൈക്ക് ഓഫ് ചെയ്യാൻ എൽഡിഎഫ് പ്രവർത്തകർ തയ്യാർ ആയില്ല. ഈ കാര്യം യുഡിഎഫ് പ്രവർത്തകർ പോലീസിനോട് പരാതിയായി ഉന്നയിച്ചു. ഇത് പോലീസും യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് എൽഡിഎഫ് പ്രവർത്തകരോട് മൈക്ക് ഓഫ് ചെയ്യാൻ പോലീസ് നിർദ്ദേശിച്ചു. എന്നാൽ എൽഡിഎഫ് പ്രവർത്തകർ അത് മുഖവിലയ്ക്കെടുത്തില്ല. അതോടെ പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. ഇതേ തുടർന്ന് യുഡിഎഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. എൽഡിഎഫ് പ്രവർത്തകരും ഇത് മാതൃകയാക്കി . അതോടെ വാക്കേറ്റം എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ ആയി . പോലീസ് ഇടപെട്ടതോടെ ഇരുകൂട്ടരും പിരിഞ്ഞു പോവുകയായിരുന്നു. ഈ സമയത്താണ് എൻഡിഎയുടെ വാഹന പ്രചരണജാഥ മൈതാനത്ത് കൂടി കടന്നുപോയത് എൻഡിഎയുടെ വാഹന പ്രചരണ ജാഥയിൽ ഇരുപതോളം വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും ശബ്ദസംവിധാനം ഉപയോഗിച്ചിരുന്നില്ല . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടങ്ങളും സംസ്ഥാനമൊട്ടാകെ പരസ്യപ്രചരണം അവസാനിപ്പിക്കാൻ കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരുന്നത് പരസ്യപ്രചരണം അവസാനിപ്പിക്കുന്ന ദിവസത്തെ പ്രധാന ആകർഷണമായ പൊട്ടിക്കൽ ആശയവും ബൈക്ക് റാലിയും ഒഴിവാക്കണമെന്ന് കർശനമായ നിർദ്ദേശം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ ഭരണകൂടങ്ങൾക്കും വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നണികൾക്കും സംസ്ഥാനമൊട്ടാകെ നൽകിയിരുന്നു. എന്നാൽ വർക്കലയിൽ ഈ നിർദ്ദേശങ്ങൾ പരിപൂർണ്ണമായി നടപ്പിലാക്കാൻ അധികാര കേന്ദ്രങ്ങൾക്ക് സാധിച്ചില്ല എന്നതാണ് വസ്തുത

Related posts

Leave a Reply

Your email address will not be published. Required fields are marked *