അവസാനമായി പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ ‘വണ്‍’ ആണ്

വൈക്കം: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു.പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസ്സായിരുന്നു.
കമ്മട്ടിപ്പാടം, പവിത്രം, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ടോവിനോ തോമസ് നായകനായ ഏടക്കാട് ബറ്റാലിയന്‍ 06 ആണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. ഇവന്‍ മേഖരൂപനാണ് സംവിധാനം ചെയ്ത ഏക ചിത്രം. അന്നയും റസൂലും, ഈട, ചാര്‍ളി, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകളില്‍ വേഷമിട്ടു. അവസാനമായി പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ ‘വണ്‍’ ആണ്.