Breaking News

ശാശ്വതികാനന്ദസ്വാമികളുടെ 23-ാമത് സമാധി വാർഷികം ശിവഗിരിയിൽ ആചരിച്ചു

ശിവഗിരി: ബ്രഹ്മലീനനായ ശാശ്വതികാനന്ദ സ്വാമികളുടെ 23-ാമത് സമാധി വാർഷികം ശിവഗിരി യുവജനവേദിയുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിച്ചു. ശിവഗിരി മഹാസമാ ധിയിലും ശാശ്വതികാനന്ദസ്വാമികളുടെ സ്മൃതി മണ്ഡപത്തിലും സ്വാമി സൂക്ഷ്മാനന്ദയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പുഷ്പാർച്ച നയും നടന്നു.

തുടർന്ന് നടന്ന അനുസ്മരണയോഗം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തത് ശ്രീ വി. ജോയ് എംഎൽഎ ആയിരുന്നു. മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ എംഎൽഎ വർക്കല കഹാർ, സ്വാമി അസംഗാനന്ദഗിരി, സ്വാമി കൃഷ്ണാനന്ദ, സ്വാമി സുകൃദാനന്ദ, സ്വാമി വിരജാനന്ദഗിരി, നഗരസഭ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. സ്മിത സുന്ദരേശൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ശിവഗിരി യുവജനവേദി ചെയർമാൻ കെ. സൂര്യപ്രകാശ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അരുൺകുമാർ നന്ദി പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി ശിവഗിരി യുവജനവേദി ഏർപ്പെടുത്തിയ വിദ്യാനിധി സഹായമായി ₹10,000 രൂപ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഒരു നിർധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് കൈമാറി.

“ഗുരുദേവദർശനത്തിന്റെ പ്രകാശം പരത്തി മനുഷ്യസമൂഹത്തെ യൊന്നാകെ വിശ്വമാനവികതയിലേക്ക് നയിച്ച ബ്രഹ്മശ്രീ ശാശ്വതികാനന്ദസ്വാമികൾ ശാന്തഗംഭീരാശയങ്ങളാൽ സമ്പന്നനായ പാരമ്പര്യവുമായാണ് നമ്മുടെ മുന്നിൽ നിലകൊള്ളുന്നത്. ഗുരുസന്ദേശങ്ങളെ സാധാരണ ജനങ്ങളുടെയും ശ്രേയസ്സിനും പ്രേയസ്സിനുമായി ഉപദേശിച്ച സ്വാമിജിയുടെ സ്മരണ നമുക്കെപ്പോഴും പ്രചോദനമായി നിലനിൽക്കട്ടെ.” സ്വാമി സൂക്ഷ്മാനന്ദ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.

സൗഹൃദത്തിന്റെയും പ്രബുദ്ധതയുടെയും സന്ദേശം കൊണ്ട് സമൂഹത്തിനും പുതിയ ദിശാബോധം നൽകിയ അദ്വിതീയ സന്ന്യാസിയാണ് ശാശ്വതികാനന്ദസ്വാമികൾ. സ്വാമിജിയുടെ ആത്മവാക്കുകളും ചിന്തകളും ഇന്നും ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ദീപസ്തംഭമാണ്. ഗുരുദർശനത്തിന്റെ മഹത്വത്തിലേക്കുള്ള സഞ്ചാരപഥം നമുക്ക് സ്വാമിജി തുറന്നു തന്നിട്ടുണ്ട്. ആ ദിശയിലേക്ക് ഉറച്ച മനസ്സോടെ നീങ്ങുക എന്നതാകണം നമുക്കെല്ലാവരുടെയും ദൗത്യം.” സ്വാമി ശുഭാംഗാനന്ദ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

സ്മൃതി മണ്ഡപത്തിൽ നടന്ന പ്രാർത്ഥനയ്ക്കും പുഷ്പാർച്ചനയ്ക്കും ജിആർ മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ്ങിന്റെ മാനേജിംഗ് ഡയറക്ടർ ജി. മോഹൻദാസ്, ശിവഗിരി യുവജനവേദി ഭാരവാഹികളായ കടകംപള്ളി സനൽകുമാർ, ചെമ്പഴന്തി ജയ മോഹൻലാൽ, റിച്ച് ബാബു, അഡ്വ. സെമീൻ രാജ്, വിനോജ് വിശാൽ, അജോയ് മാവേലിക്കര, ഷിബു കിളിമാനൂർ, ദേവൻ മോഹൻ, രത്നകുമാർ കായംകുളം, ഗോവിന്ദരാജ് ബെൻ, ആറ്റിങ്ങൽ വിഷ്ണു, ശരത് ആറ്റിങ്ങൽ, സന്തോഷ് ആറ്റിങ്ങൽ, തിലകൻ എ.ബി., സുനിൽ വില്ലിക്കടവ്, ജോസ് പ്ലാവിള, അനിൽ തച്ചോട്, കൗൺസിലർ സതീശൻ , പ്രദീപ് ശിവഗിരി, കംസൻ ഇലകമൺ, രാഹുൽ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലെനിൻ രാജ്, ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലൈജു രാജ്, ശ്രീധരൻ കുമാർ തുടങ്ങിയവരും പങ്കെടുത്തു.

ജൂലൈ 1ന് സ്വാമിജിയുടെ 24-ാമത് സമാധി ദിനമാണ്. ഈ ദിനം ഗുരുസ്മരണയ്ക്ക് പുതിയ ഉണർവേകട്ടെ എന്നും സംഘാടകർ പ്രത്യാശിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *