Breaking News

രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിക്ക് തറക്കല്ലിട്ട് ബിഹാര്‍ മുഖ്യമന്ത്രി

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാറ്റ്‌ന മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിന് തറക്കല്ലിടുന്നു

പാറ്റ്‌ന: പാറ്റ്‌ന മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിന് (പി.എം.സി.എച്ച്) ഫെബ്രുവരി 8ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തറക്കല്ലിട്ടു. 5540 കോടി മുതല്‍ മുടക്കിയാണ് ആശുപത്രിയുടെ നിര്‍മ്മാണം. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ എന്ന ഖ്യാതിയാണ് പാറ്റ്‌ന പി.എം.സി.എച്ചിനെ കാത്തിരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എമര്‍ജന്‍സി എയര്‍ ആംബുലന്‍സിന് പറന്നിറങ്ങാനുള്ള ഹെലിപാഡും 60 മോഡുലര്‍ ഓപ്പറേഷന്‍ തീയേറ്ററുകളും 5462 കിടക്കകളും ഈ ആശുപത്രിയില്‍ ഉണ്ടാവും.
നിലവിലുള്ള ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു വിധത്തിലും തടസ്സപ്പെടാത്ത വിധമായിരിക്കും പുതിയ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് തറക്കല്ലിടല്‍ ചടങ്ങിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ഈ ആശുപത്രിയുടെ നിര്‍മ്മാണം 5 വര്‍ഷത്തെ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
78 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 487 എമര്‍ജന്‍സി കിടക്കകളോടുകൂടിയാണ് ഇന്ത്യയുടെ അഭിമാനമായി മാറുന്ന ആശുപത്രിയുടെ നിര്‍മ്മാണം. ആശുപത്രി കോംപ്ലക്‌സിനോടനുബന്ധിച്ച് 550 നഴ്‌സിംഗ് ക്വാര്‍ട്ടേഴ്‌സുകളും 360 സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റുകളും 715 പേരെ ഉള്‍ക്കൊള്ളുന്ന ഗസ്റ്റ് ഹൗസും നിര്‍മ്മിക്കും. 3334 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ആശുപത്രിയും ഇന്ത്യയിലെ ഒന്നാമത്തെ ആശുപത്രിയും പി.എം.സി.എച്ച് ആയിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *