
വർക്കല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ 19കാരൻ അറസ്റ്റിൽ . വർക്കല ഐ ഓ ബി ബാങ്കിന് സമീപം തേക്കുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീർ മകൻ സജാർ (19 )നെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി 12ന് രാത്രി 12 മണിയോടെ വർക്കല സ്വദേശിനീയായ പെൺകുട്ടിയെ കാണാനില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ വർക്കല ചെറുന്നിയൂർ ജംഗ്ഷനിൽ നിന്നും പെൺകുട്ടിയെ പൊലീസ് കണ്ടെത്തി, തുടർന്ന് പെൺകുട്ടിയെ സ്റ്റേഷനിൽ ഹാജരാക്കി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയതിനീടയിലാണ് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായ വിവരം പുറത്തുവന്നത് . വിവാഹ വാഗ്ദാനം നൽകി പ്രതി ഒന്നിലധികം തവണ തന്നെ ചൂഷണത്തിന് വിധേയമാക്കിയെന്നു പെൺകുട്ടി പോലീസിന് മൊഴി നൽകി . കഴിഞ്ഞ അഞ്ച് മാസത്തോളം പ്രതി പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി വരുകയായിരുന്നു . പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്നും വർക്കലയിലെ വിവിധ പ്രദേശങ്ങളിൽ കൊണ്ടുപോയുമാണ് പ്രതി പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി സജാറിനെ വർക്കല ഐ ഓ ബി ബാങ്കിന് സമീപത്തുനിന്ന് ഇന്ന് രാവിലെ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ

- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
