

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ നടന്ന ഭക്തിനിര്‍ഭരമായ ഘോഷയാത്രയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പുലര്‍ച്ചെ ശിവഗിരിയില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ‘ഓം നമോ നാരായണ’ മന്ത്രം ഉരുവിട്ടുകൊണ്ട് പുഷ്പം സമര്‍പ്പിച്ച് ഘോഷയാത്രയുടെ ഭാഗമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമേ യു.എ.ഇ., ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും പല വിദേശ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തി.

ഗുരുദേവന്റെ വിഗ്രഹം വഹിച്ചുകൊണ്ട് കടന്നുപോയ റിക്ഷയ്ക്ക് നിരവധി ഭക്തജനങ്ങള്‍ അകമ്പടി സേവിച്ചു. പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധി പീഠത്തിലും പ്രത്യേക പൂജകളും തുടര്‍ന്നായിരുന്നു ഘോഷയാത്ര. മഹാസമാധിയില്‍ നിന്നും തിരിച്ചത് ഘോഷയാത്ര കടന്നുപോയ വീഥികളിലൊക്കെയും വ്യക്തികളും സ്ഥാപനങ്ങളും ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. ഘോഷയാത്ര കടന്നുപോയ വഴികളില്‍ വീഥികള്‍ക്കിരുവശവും നിന്ന് ഭക്തര്‍ പുഷ്പങ്ങളര്‍പ്പിച്ചു. റോഡിനിരുവശവും ഭക്തരുടെ നീണ്ടനിര മതിലുകള്‍ സൃഷ്ടിച്ചിരുന്നു.

ശിവഗിരി പ്രാന്തം, മൈതാനം റെയില്‍വേ സ്റ്റേഷനു മുന്നിലെത്തിയായിരുന്നു മടക്കയാത്ര. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.. സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി പ്രബോധ തീര്‍ത്ഥ, സ്വാമി വെങ്കടേശ്വര്‍, സ്വാമി അംബികാനന്ദ, സ്വാമിനി ആര്യനന്ദാദേവി, തീര്‍ത്ഥാടനക്കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. ബാബുരാജന്‍, കെ.മുരളീധരന്‍, സുരേഷ്‌കുമാര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ മുന്‍ നിരയില്‍ പങ്കെടുത്തു.

