Breaking News

ഡിവൈഎഫ്ഐ ഇടവ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭ സംഗമം നടന്നു

ഇടവ: ഡിവൈഎഫ്ഐ ഇടവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 5സി ഡ്രീംസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും യുവ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

മേഖല പ്രസിഡന്റ് ഈസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് വഹാബ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ സന്തോഷ്‌കുമാർ, സെൻസി, റീതു മോഹൻ, പി.സി. ബാബു, അഡ്വ. എം. സഫീർ കുട്ടി, ഹർഷാദ് സാബു, ശൈലജ, റോഷിനി, റെജിന, ശ്രീദേവി, അപർണ, അരുൺ പ്രസാദ് എന്നിവർ സംസാരിച്ചു.

ഇടവ ഗ്രാമപഞ്ചായത്തിലെ വിവിധ കലാ, കായിക, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും പത്താം ക്ലാസിലും പ്ലസ് ടൂ പരീക്ഷയിലും ഫുൾ എ പ്ലസ് നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *