
തിരുവനന്തപുരം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്രി വി.ഡി. സതീശനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സന്ദർശിച്ചു. സൗഹൃദ സന്ദർശനത്തിനിടയിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും മാനവിക സന്ദേശങ്ങളും ഉൾക്കൊള്ളുന്ന “ശ്രീനാരായണ ഗുരുവിന്റെ വിശ്വമതാദർശം” എന്ന ഗ്രന്ഥം സ്വാമിജി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

സന്ദർശന വേളയിൽ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ സമകാലിക പ്രസക്തി, സമൂഹത്തിൽ മതസൗഹാർദ്ദവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിൽ ഗുരുദേവ ദർശനങ്ങളുടെ പങ്ക് എന്നിവ ചർച്ചയായി. ഗുരുദേവന്റെ സന്ദേശങ്ങൾ പുതുതലമുറയിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനും സാമൂഹിക പുരോഗതിക്കായി അവ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ആവശ്യകതയും ഇരുവരും പങ്കുവെച്ചു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് നടപ്പാക്കുന്ന വിവിധ ആത്മീയ, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഗ്രന്ഥം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കേരള സമൂഹത്തിന്റെ പുരോഗതിക്ക് നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …