
അഞ്ചുതെങ്ങ് (മുതലപ്പൊഴി): രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മുതലപ്പൊഴിയിൽ പരീക്ഷണാടിസ്ഥാനത്തിൽ എത്തിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റിമോട്ട് ബോയയുടെ ട്രയൽ റൺ പരാജയപ്പെട്ടു.ശനിയാഴ്ച രാവിലെ 10.30ഓടെ നടന്ന പരീക്ഷണത്തിൽ, വടക്കേ പുലിമുട്ടിന് സമീപത്ത് നിന്ന് അഴിമുഖ ചാലിലേക്ക് ബോയ നിക്ഷേപിക്കുകയും, തെക്കേ പുലിമുട്ടിന് സമീപം കടലിലുണ്ടായിരുന്ന മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കുക എന്നതുമായിരുന്നു ലക്ഷ്യം.

എന്നാൽ കായലിൽ നിന്ന് കടലിലേക്കുള്ള ശക്തമായ ഒഴുക്ക് പ്രതിരോധിച്ച് ആളെ സുരക്ഷിതമായി കരയിലെത്തിക്കാൻ ബോയയ്ക്ക് സാധിച്ചില്ല. കൂടാതെ കടലിൽ ഇറക്കി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ബാറ്ററി ചാർജ് ഏകദേശം 50 ശതമാനത്തോളം കുറഞ്ഞതും ആശങ്കയുണ്ടാക്കി. അപകടത്തിൽപ്പെട്ട ആളെ വലിച്ചുകൊണ്ട് കരയിലേക്ക് എത്തിക്കാനുള്ള ശേഷി ഉപകരണത്തിനില്ലെന്ന വിലയിരുത്തലും അധികൃതർ നടത്തി.ഇതോടെ റിമോട്ട് ബോയയുടെ ആദ്യ പരീക്ഷണ ദൗത്യം പരാജയപ്പെട്ടതായി വിലയിരുത്തപ്പെട്ടു.

മുതലപ്പൊഴിയിലെ അപകടങ്ങൾ കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഈ ഉപകരണം എത്തിച്ചത്. പി.കെ.എം. കോ കൺസ്ട്രക്ഷൻ കമ്പനി ഉടമ പി.എം. മുനീറിന്റെ നേതൃത്വത്തിൽ, സ്വന്തം ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പിന് ഉപകരണം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.ആദ്യ പരീക്ഷണം തന്നെ പ്രതീക്ഷിച്ച ഫലം നൽകാതിരുന്നതോടെ, രക്ഷാപ്രവർത്തനങ്ങൾക്ക് മറ്റ് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഹാർബർ എൻജിനീയറിങ് വകുപ്പും ഫിഷറീസ് ഉദ്യോഗസ്ഥരും പരിശോധിച്ച് വരികയാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …