

ശിവഗിരി: ശ്രീനാരായണ ഗുരുദേവ വിരചിതമായ ഓരോ കൃതിയും മനുഷ്യനെ നവീകരിക്കുന്നവയാണെന്നും വ്യക്തി, കുടുംബ, സമൂഹ ജീവിതത്തില്‍ ഈ കൃതികളുടെ പഠനത്തിലൂടെ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാനാകുമെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു. ശിവഗിരി മഠത്തില്‍ ഞായറാഴ്ചത്തെ സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

വിദ്യാഭ്യാസത്തിലൂടെയുള്ള മുന്നേററത്തിനൊപ്പം ആത്മീയ രംഗത്തും മുന്നേറാനായാല്‍ മാത്രമേ ജീവിതത്തെ നവീകരിക്കാനാവൂ. മദ്യവും മയക്കുമരുന്നും സമൂഹത്തില്‍ വരുത്തുന്ന ദുരന്തങ്ങളെ തിരിച്ചറിയാനും ഇവയുടെ ലഭ്യത ഒഴിവാക്കാന്‍ ശ്രമിക്കേണ്ടവര്‍ ഇവ യഥേഷ്ടം ലഭിക്കാനുള്ള മാര്‍ഗം സ്വീകരിക്കുന്നത്. ജനസമൂഹത്തോട് കാട്ടുന്ന ക്രൂരതയായേ കാണാനാവൂ എന്നും സ്വാമി തുടര്‍ന്നു പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും എത്തിയ നിരവധിപേര്‍ ഗുരുദേവകൃതികളാലപിച്ചു. ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, സത്സംഗം കോര്‍ഡിനേററര്‍മാരായ വെട്ടൂര്‍ ശശി, ജി.മനോഹര്‍ എന്നിവര്‍ പ്രസംഗിച്ചു.

