Breaking News

ആറ്റിങ്ങലില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൂജാരിമാര്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ജ്വല്ലറികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ പ്രതികളെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ജൂവലറികളില്‍ നിന്നും പല വ്യക്തികളില്‍ നിന്നുമായി ഒരു കോടിയില്‍ രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ആറ്റിങ്ങല്‍ പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചു വന്ന പഴയകുന്നുമ്മേല്‍ കുന്നുമ്മല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ (25), ചേര്‍ത്തല നാഗംകുളങ്ങര നീലാട്ട് ഹൗസില്‍ ആദ്യ സൂര്യ നാരായണ വര്‍മ്മ എന്ന് വിളിക്കുന്ന സുമേഷ് (34) എന്നിവരെയാണ് മൈസൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ പ്രതികള്‍ കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികള്‍ മൈസൂരിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ്, എസ്.ഐ.അഭിലാഷ്, എ.എസ്.ഐ രാജീവന്‍, സി.പി.ഒ റിയാസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *