

തിരുവനന്തപുരം: കൊടുംചൂടില്‍ ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴയെത്താന്‍ സാധ്യത. നാളെ മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, എറണാംകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മറ്റന്നാള്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. സംസ്ഥാനമൊട്ടാകെ കനത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.




