Breaking News

ഇ.പി.ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന് പരാതി: കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവിനെതിരെ കേസ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ.ഇന്ദിര നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ.ഇന്ദിര ഇരിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി.

രാജീവ് ചന്ദ്രശേഖറിനൊപ്പം തന്റെ ഭാര്യ ഇരിക്കുന്ന ചിത്രം വ്യാജമാണെന്നും തന്റെ ഭാര്യ ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രശസ്തനാണ് വി.ഡി.സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്നും ഇ.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *