

വര്‍ക്കല: വര്‍ക്കലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. പാളയംകുന്ന് കടവുങ്കര സ്വപ്നം വീട്ടില്‍ ഗോപകുമാര്‍-ഷീജ ദമ്പതികളുടെ മകന് കണ്ണന് എന്ന ഗോകുലി(23)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് ഗോകുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ആത്മഹത്യ ചെയ്യാന്‍ ഗോകുലിനെ പ്രേരിപ്പിച്ച കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍.




