Breaking News

പാരിപ്പള്ളിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇരുപത് ദിവസത്തോളം പഴക്കമുണ്ടെന്ന് നിഗമനം

പാരിപ്പള്ളി: കൊല്ലം പാരിപ്പള്ളിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് പാരിപ്പള്ളി എഴിപ്പുറം കാറ്റാടിമുക്കിലുള്ള പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമായ അവസ്ഥയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം പൂര്‍ണ്ണമായും തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു.

പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ചാവര്‍കോട് സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം, വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമേ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു. മൃതദേഹത്തില്‍നിന്നെടുത്ത സാമ്പിള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *