
ചിറയിന്‍കീഴ്: നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിന് ചിറയിന്‍കീഴില്‍ സ്റ്റോപ്പ് അനുവദിച്ചതായി അഡ്വ.അടൂര്‍ പ്രകാശ് എം.പി. പരശുറാം എക്‌സ്പ്രസിന് ചിറയിന്‍കീഴില്‍ സ്റ്റോപ്പ് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിനും, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസിനും ചിറയിന്‍കീഴിലും കടയ്ക്കാവൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മേയില്‍ റെയില്‍വേ മന്ത്രിക്കും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും അടൂര്‍ പ്രകാശ് എം.പി കത്ത് നല്‍കിയിരുന്നു. ജൂണ്‍ 6 മുതല്‍ പരശുറാം എക്‌സ്പ്രസ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുമെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലും പരശുരാം എക്‌സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ടിരുന്നു എങ്കിലും ശരാശരി ടിക്കറ്റ് വില്‍പ്പന നടക്കുന്നില്ല എന്നുള്ള കാരണത്താല്‍ ആ നിര്‍ദ്ദേശം നിരസിക്കുകയായിരുന്നു. അതിന് പകരമായി കടയ്ക്കാവൂരില്‍ മറ്റേതെങ്കിലും മെയില്‍/എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയില്‍വേ മന്ത്രാലയത്തില്‍നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് എം.പിയുടെ ഓഫീസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇനിയും കൂടുതല്‍ ട്രെയിനുകള്‍ക്ക് ചിറയിന്‍കീഴിലും കടയ്ക്കാവൂരിലും വര്‍ക്കലയിലും സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം തുടരുമെന്നും അഡ്വക്കേറ്റ് അടൂര്‍ പ്രകാശ് എം.പി അറിയിച്ചു.
