Breaking News

എ.ഐ ക്യാമറ; പിഴ തിങ്കളാഴ്ച മുതല്‍, കുട്ടികള്‍ക്ക് പ്രായം കണക്കാക്കി ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും. ഇരുചക്ര വാഹനത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ യാത്ര ചെയ്യുന്ന കാര്യത്തില്‍ വ്യക്തത കൈവന്നു. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.

726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടിലേറെപ്പേരുടെ യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം 2000 രൂപ, അനധികൃത പാര്‍ക്കിങ്: 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴത്തുക. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോള്‍ പിഴ ആവര്‍ത്തിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *