Breaking News

മോഷണംപോയ കെ.എസ്.ആര്‍.ടി.സി ബസ് പാരിപ്പള്ളിയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

കൊല്ലം: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് മോഷണംപോയ ആര്‍.എ.സി 354(കെ.എല്‍.15/7508) നമ്പര്‍ ബസ് പാരിപ്പള്ളിയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്നരയോടെയാണ് ബസ് മോഷണം പോയത്. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇന്ന് രാവിലെ പോലീസില്‍ പരാതി നല്‍കി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊല്ലം പാരിപ്പള്ളിയില്‍നിന്ന് ബസ് കണ്ടെത്തുകയായിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്താണ് ബസ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ബസ് മോഷ്ടിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
ഞായറാഴ്ച സര്‍വീസ് പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച രാവിലെ സര്‍വീസ് നടത്താനായി ഡ്രൈവര്‍ എത്തി. പക്ഷേ, പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *