Breaking News

മദ്യശാലയില്‍നിന്ന് മദ്യം മോഷ്ടിച്ചു; തെളിവും മോഷ്ടാവ് തന്നെ നല്‍കി

ആര്യനാട്: ബിവറേജിന്റെ മദ്യശാലയുടെ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കുറ്റിച്ചല്‍ മൈലമൂട് അക്ഷയ ഭവനില്‍ മണി കുമാറിനെ(36)യാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാവ് തന്നെ തന്റെ മുഖം സി.സി.ടി.വിയില്‍ വ്യക്തമായി പതിപ്പിച്ചു എന്നതാണിതിലെ തമാശ. പ്രീമിയം കൗണ്ടറിലെത്തിയ മണികുമാര്‍ ആദ്യം പരിസരം വീക്ഷിക്കുന്നതും ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ കൗണ്ടറിലെ ഷോക്കേസിലുള്ള തന്റെ ഇഷ്ട ബ്രാന്‍ഡ് മദ്യത്തിന്റെ കുപ്പിയെടുത്ത് അരയില്‍ തിരുകുന്നതും ശേഷം പണമടയ്ക്കാതെ മുങ്ങുന്നതും ക്യാമറയില്‍ കാണാം. മുങ്ങുന്നതിന് മുമ്പ് ഇയാള്‍ സി.സി.ടി.വി കാമറയിലേക്ക് നോക്കിയതാണ് പോലീസിന് പണി എളുപ്പമാക്കിയത്. കൂടാതെ ഇയാള്‍ മറ്റെവിടെയൊക്കെ കാമറയുണ്ടെന്ന തരത്തില്‍ വീണ്ടും തലപൊക്കി നോക്കുകയും ചെയ്തു. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് മണി കുമാറിനെ മദ്യശാലയില്‍ എത്തിച്ചു പൊലീസ് തെളിവെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *