Breaking News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ പൃഥ്വിരാജ്, മികച്ച ചിത്രം കാതല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡിന് പൃഥ്വിരാജിനെ തെരഞ്ഞെടുത്തു. ആടുജീവിതം എന്ന ചിത്രത്തിലെ അഭിനയമാണ് പൃഥ്വിരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന്റെ സംവിധായകനായ ബ്ലസിക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. മികച്ച നടിക്കുള്ള അവാര്‍ഡ് ഉര്‍വശിയും ബീന.ആര്‍.ചന്ദ്രനും പങ്കിട്ടു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയം ഉര്‍വശിയെ അവാര്‍ഡിന് അര്‍ഹയാക്കിയപ്പോള്‍ തടവ് എന്ന ചിത്രത്തിലെ അഭിനയമാണ് ബീന.ആര്‍.ചന്ദ്രന് അവാര്‍ഡ് നേടിക്കൊടുത്തത്. മികച്ച സ്വഭാവ നടനായി വിജയരാഘവന്‍(ചിത്രം-പൂക്കാലം), മികച്ച സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രന്‍(ചിത്രം-പൊമ്പിളൈ ഒരുമൈ) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ ചിത്രം-ഇരട്ട, മികച്ച കൃഥാകൃത്ത്-ആദര്‍ശ് സുകുമാരന്‍(കാതല്‍), മികച്ച ഛായാഗ്രാഹണം-സുനില്‍.കെ.എസ്(ആടുജീവിതം), മികച്ച തിരക്കഥാകൃത്ത്-രോഹിത്(ഇരട്ട), മികച്ച അവലംബിത തിരക്കഥ-ബ്ലസി(ആടുജീവിതം), മികച്ച ഗാനരചയിതാവ്-ഹരീഷ് മോഹന്‍(ചാവേര്‍), മികച്ച സംഗീത സംവിധായകന്‍-മാത്യൂസ് പുളിക്കല്‍(കാതല്‍), മികച്ച പിന്നണി ഗായകന്‍-വിദ്യാധരന്‍ മാസ്റ്റര്‍, മികച്ച ശബ്ദ രൂപകല്‍പന-ജയദേവന്‍, അനില്‍ രാധാകൃഷ്ണന്‍(ഉള്ളൊഴുക്ക്), മികച്ച ശബ്ദമിശ്രണം- റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍(ആടുജീവിതം), മേക്കപ്പ് ആര്‍ട്ടിസ്റ്റ്-രഞ്ജിത് അമ്പാടി(ആടുജീവിതം), വസ്ത്രാലങ്കാം-ഫെബിന(ഓ ബേബി), കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം-ആടുജീവിതം, മികച്ച നവാഗത സംവിധായകന്‍-ഫാസില്‍ റസാഖ്(തടവ്), മികച്ച സിനിമയ്ക്കുള്ള ജൂറി പുരസ്‌കാരം-ഗഗനചാരി, മികച്ച നടനുള്ള ജൂറി പരാമര്‍ശം-കൃഷ്ണന്‍ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍).

കാതലിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലൂടെ പൃഥ്വിരാജും തമ്മില്‍ മികച്ച അഭിനേതാവിനുള്ള അവാര്‍ഡിനായി അവസാന നിമിഷം വരെ കടുത്ത മത്സരമാണ് നടന്നത്. എന്നാല്‍ അവസാനം പൃഥ്വിരാജിനെ തെരഞ്ഞെടുക്കുകയായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ സുധീര്‍ മിശ്ര ചെയര്‍മാനും സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനും പ്രാഥമിക ജൂറി അധ്യക്ഷന്മാരുമം എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലശ്ശേരി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *