Breaking News

2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം. ലിജു പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്.

അർബൻ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം, എംപ്ലോയീസ് സഹകരണ സംഘം, വനിതാ സഹകരണ സംഘം, പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം, ആശുപത്രി സഹകരണ സംഘം, പലവക സഹകരണ സംഘം, വിദ്യാഭ്യാസ സഹകരണ സംഘം, മാർക്കറ്റിംഗ് സഹകരണ സംഘം എന്നീ പത്ത് വിഭാഗങ്ങളിലായി ലഭിച്ച അപേക്ഷകൾ സംസ്ഥാനതല അവാർഡ് നിർണയ സമിതിയാണ് വിലയിരുത്തിയത്.

വിജയികൾ:

അർബൻ സഹകരണ ബാങ്ക്:

ഒന്നാം സ്ഥാനം – പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് (മലപ്പുറം)
രണ്ടാം സ്ഥാനം – കൊല്ലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്
മൂന്നാം സ്ഥാനം – പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് (എറണാകുളം)

പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്:

ഒന്നാം – കാസർഗോഡ് പി.സി.എ.ആർ.ഡി.ബി
രണ്ടാം – കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക്
മൂന്നാം – ചങ്ങനാശ്ശേരി താലൂക്ക് പി.സി.എ.ആർ.ഡി.ബി

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം:

ഒന്നാം – നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് (കോഴിക്കോട്)
രണ്ടാം – ഏറാമല എസ്.സി.ബി (കോഴിക്കോട്)
മൂന്നാം – മാറാഞ്ചേരി എസ്.സി.ബി (മലപ്പുറം)
എംപ്ലോയീസ് സഹകരണ സംഘം:
ഒന്നാം – തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
രണ്ടാം – മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പത്തനംതിട്ട)
മൂന്നാം – എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണ സംഘം (കോട്ടയം)

വനിതാ സഹകരണ സംഘം:

ഒന്നാം – ചെണ്ടയാട് വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
രണ്ടാം – പോരൂർ വനിത ക്രെഡിറ്റ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മലപ്പുറം)
മൂന്നാം – വെസ്റ്റ് എളേരി വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാസർഗോഡ്)

പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം:

ഒന്നാം – എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ്ഗ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എറണാകുളം)
രണ്ടാം – വള്ളിച്ചിറ പട്ടികജാതി സഹകരണ സംഘം (തിരുവനന്തപുരം)
മൂന്നാം – തിരുനെല്ലി ഗിരിജൻ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വയനാട്)
ആശുപത്രി സഹകരണ സംഘം:
ഒന്നാം – പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സംഘം
രണ്ടാം – കൊച്ചിൻ സഹകരണ ആശുപത്രി സംഘം (എറണാകുളം)
മൂന്നാം – കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം

പലവക സഹകരണ സംഘം:

ഒന്നാം – മുളിയാർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം (കാസർഗോഡ്)
രണ്ടാം – മാനന്തവാടി സഹകരണ അർബൻ സംഘം (വയനാട്)
മൂന്നാം – പെരിന്തൽമണ്ണ താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘം (മലപ്പുറം)

വിദ്യാഭ്യാസ സഹകരണ സംഘം:

ഒന്നാം – തളിപ്പറമ്പ എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കണ്ണൂർ)
രണ്ടാം – കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പാരാമെഡിക്കൽ ആൻഡ് ടെക്നോളജി
മൂന്നാം – തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി (മലപ്പുറം)

മാർക്കറ്റിംഗ് സഹകരണ സംഘം:

ഒന്നാം – കൊട്ടാരക്കര താലൂക്ക് ക്യാഷ് ഗ്രോവേഴ്സ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കൊല്ലം)
രണ്ടാം – നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി (കോഴിക്കോട്)
മൂന്നാം – റീജിയണൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് സഹകരണ മാർക്കറ്റിംഗ് സംഘം.

2024–25ലെ റോബർട്ട് ഓവൻ അവാർഡിന് പാലക്കാട് പെരുവമ്പ എസ്.സി.ബി.യിലെ കെ.എ. ചന്ദ്രനെ തിരഞ്ഞെടുത്തു. ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കെ.വി. നാരായണന് സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു.

ജൂലൈ 4-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.വാർത്താസമ്മേളനത്തിൽ സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ എസ്. പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *