Breaking News

എസ്.എസ്.എല്‍.സി പരീക്ഷ: തീയതിയും ടൈംടേബിളും പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ടൈംടേബിളും പുതുക്കിയിട്ടുണ്ട്. അതിന് മുന്നോടിയായി നടത്തുന്ന മോഡല്‍ പരീക്ഷയുടെയും പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 ന് ആരംഭിച്ച് 30 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും.
വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍
മാര്‍ച്ച് 17 :
ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.
മാര്‍ച്ച് 18 :
1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
മാര്‍ച്ച് 19 :
2.40 – 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച് 22 :
1.40 – 4.30 സോഷ്യല്‍ സയന്‍സ്.
മാര്‍ച്ച് 23 :
1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച് 25 :
1.40 – 3.30 ഊര്‍ജതന്ത്രം.
മാര്‍ച്ച് 26 :
2.40 -4.30 വരെ ജീവശാസ്ത്രം.
മാര്‍ച്ച് 29 :
1.40 – 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച് 30 :
1.40 മുതല്‍ 3.30 രസതന്ത്രം.
മോഡല്‍ പരീക്ഷ ടൈംടേബിള്‍
മാര്‍ച്ച് ഒന്ന് : രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാം ഭാഷ.
മാര്‍ച്ച് രണ്ട് :
9.40 – 12.30 രണ്ടാം ഭാഷ (ഇംഗ്ലീഷ്), 1.40 -3.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച് മൂന്ന് :
9.40 -ഉച്ചയ്ക്ക് 12.30 – സോഷ്യല്‍ സയന്‍സ്, 1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച് നാല് :
9.40 -11.30 ഊര്‍ജതന്ത്രം 1.40 – 3.30 ജീവശാസ്ത്രം.
മാര്‍ച്ച് അഞ്ച് :
രാവിലെ 9.40 – 12.30 ഗണിതശാസ്ത്രം, 2.40-4.30 രസതന്ത്രം

Related posts

Leave a Reply

Your email address will not be published. Required fields are marked *