
വര്‍ക്കല: കഴക്കൂട്ടം മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ ശോഭ സുരേന്ദ്രന്‍ ഇന്ന് വര്‍ക്കലയില്‍ എത്തുമെന്ന് സൂചന. ഉച്ചയ്ക്ക് രണ്ടുമണിയോടെയാകും ശോഭ സുരേന്ദ്രന്‍ എത്തുകയെന്നാണ് ലഭിക്കുന്ന വിവരം. ശിവഗിരി സന്ദര്‍ശനമാണ് പ്രധാന ഉദ്ദേശം. കഴക്കൂട്ടം മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ ഉറപ്പാക്കുകയാണ് ശിവഗിരി സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ശിവഗിരി സന്ദര്‍ശനത്തിന്റെ ഭാഗമായി മഠത്തിന്റെ ചുമതല വഹിക്കുന്ന സ്വാമിമാരുമായി കൂടിക്കാഴ്ചയും ഉണ്ടാകും. ഏറെ വൈകിയാണ് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.എസ്.എസിന്റെ ശക്തമായ പിന്തുണ ശോഭയ്ക്ക് കഴക്കൂട്ടത്തുണ്ട്. ഈഴവ വോട്ടുകള്‍കൂടി ഉറപ്പിക്കാനായാല്‍ കടകംപള്ളി സുരേന്ദ്രനെതിരെ വന്‍വിജയം നേടാനാവുമെന്ന് ബി.ജെ.പി ക്യാമ്പ് കരുതുന്നു.