
സൂറത്ത്: പോലീസ് സ്‌റ്റേഷനില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം കണ്ടെടുത്തു. ഗുജറാത്തിലെ ഖത്തോദര പൊലീസ് സ്റ്റേഷനില്‍ നിന്നാണ് നാല് വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തത്. പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്താനാകാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്. തലയോട്ടിയും അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.