Breaking News

ശിവഗിരിയിൽ ഗുരുധർമപ്രബോധന പ്രഭാഷണ പരമ്പര

ശിവഗിരി: 89-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള ഗുരുധർമപ്രബോധന പ്രഭാഷണ പരമ്പരയ്ക്ക് ശിവഗിരിയിൽ തുടക്കമായി. പദധ്യാനമധുരിമ ഗുരുദേവകൃതികളിൽ എന്ന വിഷയത്തിൽ സ്വാമി അവ്യയാനന്ദ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുദേവൻ അനുപമേയനായ മഹാകവിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവന്റെ അസാമാന്യമായ പദബോധം അനുഭവിക്കണമെങ്കിൽ ഗുരുദേവകൃതികൾ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. സ്വാമി ധർമാനന്ദ, സ്വാമി ആത്മപ്രസാദ്, സ്വാമി സത്യാനന്ദതീർഥ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി മഹാദേവാനന്ദ തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരി മഠത്തിന്റെ യു ട്യൂബ് ചാനലായ ശിവഗിരി ടി.വി.യുടെ സംപ്രേഷണവും യോഗത്തിൽ പുനരാരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *