Breaking News

കല്ലമ്പലത്ത് പീഡനക്കേസിലെ പ്രതി മാസങ്ങൾക്കുശേഷം പിടിയിൽ

കല്ലമ്പലം: കല്ലമ്പലം പുല്ലൂർമുക്ക് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവതിയെ 2021 ജനുവരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. ചെമ്മരുതി, മുത്താന കൊടുവേലിക്കോണം നസ മൻസിലിൽ സജിൻ (32)നെയാണ് അറസ്റ്റുചെയ്തത്. വർക്കല ഡിവൈ.എസ്.പി. നിയാസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.ഫറോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, വിജയകുമാർ, എ.എസ്.ഐ.മാരായ സലിം ശ്രീകുമാർ, സുനിൽ എന്നിവർചേർന്നാണ് കൊല്ലം പരവൂരിലുള്ള വാടകവീട്ടിൽനിന്നു പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *