
ശിവഗിരി: 89 – മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ദക്ഷിണേന്ത്യൻ കബഡി ടൂർണമെന്റ് ഡിസം. 10,11 തീയതികളിൽ ശിവഗിരി ഇൻഡോർ ഫ്ളഡ് ലൈറ്റ് സിന്തറ്റിക് കോർട്ടിൽ വെച്ച് നടക്കുന്നതാണ്. ഡിസം. 10 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശിവഗിരി ധർമ്മസംഘം ട്രസ്റ്റിലെ സന്യാസിവര്യന്മാരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് 2006 ലെ വേൾഡ് ബോക്സിംഗ് ചാംപ്യനും അർജ്ജുനൻ അവാർഡ് ജേതാവുമായ ശ്രീമതി കെ.സി. ലേഖ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് ശിവഗിരി തീർത്ഥാടന എവർ റോളിംഗ്‌ട്രോഫിയും കാഷ് അവാർഡും നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് ടൂർണമെന്റ് രക്ഷാധികാരി സ്വാമി വിശാലനന്ദ (9809602060) യെ ബന്ധപ്പെടണമെന്ന് തീർത്ഥാടന സെക്രട്ടറി അറിയിച്ചു.