Breaking News

ശിവഗിരി തീര്‍ത്ഥാടനം: അഖില കേരള ഷട്ടിൽ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്

വര്‍ക്കല: 89-ാമത് ശിവഗിരി തീര്‍ത്ഥാടന ത്തിന്റെ ഭാഗമായി നടക്കുന്ന അഖില കേരളാ ഷട്ടിൽ ബാഡ്മിന്റൺ ടൂര്‍ണമെന്‍റ് ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുന്നതാണ്. 16 നു വൈകുന്നേരം 6 മണിക്ക് ശ്രീനിവാസപുരം വി.ബി. സി. ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റിലെ സന്യാസിശ്രേഷ്ഠരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങിൽ വെച്ച് മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും കോച്ചുമായ ശ്രീ. ഹരിലാല്‍ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മത്സരവിജയികള്‍ക്ക് ശിവഗിരി തീര്‍ത്ഥാടന എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 9946072553

Related posts

Leave a Reply

Your email address will not be published. Required fields are marked *