

ശിവഗിരി : ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ 2021-26 കാലയളവിലേക്കുള്ള ബോർഡ് നിലവിൽ വന്നു. ട്രസ്റ്റിൻറ്റെ നിലവിലുള്ള പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ വിളിച്ചുകൂട്ടിയ യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളുടെ ആദ്യ ബോർഡ് യോഗം കൂടി. ധർമ്മസംഘം ട്രുസ്ടിന്റെ കാര്യാലയത്തിൽ കൂടിയ യോഗത്തിൽ വിശേഷാൽ യോഗം കൂടുന്നതിന് നിയമാവലി പ്രകാരം നിലവിലെ പ്രസിഡൻറ് പതിനാലു ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി. ആയതിനാൽ നവംബർ ഏഴിന് സത്യപ്രതിജ്ഞയും അന്നുതന്നെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനും യോഗത്തിൽ തീരുമാനമായി. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട സ്വാമി വിശുദ്ധാനന്ദ ,സ്വാമി ശുഭാംഗാനന്ദ,സ്വാമി സച്ചിദാനന്ദ,സ്വാമി സൂക്ഷ്മാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ബോധി തീർത്ഥ എന്നിവർ മഹാസമാധിയിൽ എത്തി പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തി. നിലവിലെ സെക്രട്ടറിയായ സാന്ദ്രാനന്ദ സ്വാമികൾ പുതിയ ബോർഡ് അംഗങ്ങളെ കൊണ്ട് മിനിറ്റ് ബുക്കിൽ ഒപ്പു രേഖപ്പെടുത്തി. മഹാസമാധിക്ക് പ്രദക്ഷിണം വച്ചുള്ള പ്രാർത്ഥനയ്ക്കുശേഷം സ്വാമിമാർ മടങ്ങി. ട്രസ്റ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ നവംബർ ഏഴിന് ബോർഡ് ചേർന്ന് തിരഞ്ഞെടുക്കും.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലുള്ള ഒൻപത് അംഗങ്ങളടക്കം 11 പേരെ തിരഞ്ഞെടു ത്തിരുന്നു .നിലവിലെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദയും പരാജയപ്പെട്ടിരുന്നു. സ്വാമി ശുഭാംഗാനന്ദയും സ്വാമി സച്ചിദാനന്ദയുമാണ് പുതുതായി വന്നവർ. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്നത്.

