Breaking News

വത്തിക്കാന്‍ സര്‍വ്വമതസമ്മേളനത്തിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ച് ശിവഗിരി മഠം

ശിവഗിരി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന സര്‍വ്വമത സമ്മേളനത്തിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ച് ശിവഗിരി മഠം. ശിവഗിരി മഠം പ്രതിനിധി വീരേശ്വരാനന്ദ സ്വാമി നേരിട്ട് വത്തിക്കാനിലെത്തിയാണ് മാര്‍പ്പാപ്പയെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ശിവഗിരി ഉപദേശക സമിതിയംഗവും ബഹറിന്‍ ശ്രീനാരായണ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ കെ.ജി.ബാബുരാജന്‍ എന്നിവരും വീരേശ്വരാനന്ദ സ്വാമികള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഗുരുദേവ കൃതികളും ഗുരുദേവന്റെ ജീവചരിത്ര ഗ്രന്ഥവും മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിച്ചു.

പോപ്പിന്റെ പ്രതിനിധികളായ ജോര്‍ജ് കൂവക്കാട്, ഇന്റുനില്‍ കൊടിതൂവാക്കു എന്നിവര്‍ സന്ദര്‍ശന സംഘത്തെ പോപ്പിന് പരിചയപ്പെടുത്തി. ശിവഗിരി മഠത്തിലെ സന്ന്യാസിമാരും ശ്രീനാരായണ ഭക്തരും നാനാജാതി മതസ്ഥരായ ജനസമൂഹവും സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുപ്പിക്കും. മാര്‍പ്പാപ്പയുടെ സൗകര്യംകൂടി കണക്കിലെടുത്ത് നവംബറിലാണ് സര്‍വ്വമത സമ്മേളനം സംഘടിപ്പിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *