




തിരുവനന്തപുരം: കേരളത്തില്‍നിന്ന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പേര്‍ അര്‍ഹരായി. വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എച്ച്.വെങ്കിടേശ് ഐ.പി.എസിന് ലഭിച്ചു. കേരള പോലീസ് അക്കാദമി എസ്.പിയും ടെക്‌നിക്കല്‍ ആന്‍ഡ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റഡീസ് അസി.ഡയറക്ടറുമായ നജീബ്.എസ്, മലപ്പുറം അഡീ.എസ്.പി ഫിറോസ്.എം.ഷെഫീഖ്, എറണാകുളം അസി.കമ്മീഷണര്‍ പി.രാജ്കുമാര്‍, കൊല്ലം സിറ്റി അസി.കമ്മീഷണര്‍ എ.പ്രദീപ് കുമാര്‍, ഗുരുവായൂര്‍ ഡി.വൈ.എസ്.പി സിനോജ്.ടി.എസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എം.കെ.ശ്രീകുമാര്‍, ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്.ഐ രാജേഷ് കുമാര്‍.എസ്.എല്‍, കോഴിക്കോട് സിറ്റി എസ്.ഐ ഒ.മോഹന്‍ദാസ്, ഇടുക്കി കരിമണല്‍ എസ്.ഐ സന്തോഷ്.സി.ആര്‍ എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായി.





