Breaking News

ഔദ്യോഗിക ബഹുമതികളോടെ എസ്.ഐ സാജന്റെ മൃതദേഹം സംസ്‌കരിച്ചു

എസ്.ഐ സാജന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചപ്പോള്‍

വര്‍ക്കല: കോവിഡ് ബാധിച്ച് അന്തരിച്ച വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്.സാജന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്ന സാജന്‍ ഇന്നലെ രാത്രി പത്ത് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ ശസ്ത്രക്രിയ നടത്തിയിരുന്നു.
വര്‍ക്കലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചതിന് ശേഷമാണ് സാജന്‍ കോവിഡിന് കീഴടങ്ങിയത്. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കോടുള്ള വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ശവസംസ്‌കാരം. സാജന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വര്‍ക്കല, പുന്നമൂട്, പുത്തന്‍ചന്ത യൂണിറ്റുകളിലെ കടകള്‍ വൈകിട്ട് 6 മണിക്ക് അടയ്ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിന്‍കീഴ് മേഖല ജന.സെക്രട്ടറി രാജേന്ദ്രന്‍ അറിയിച്ചു. സുജയാണ് സാജന്റെ ഭാര്യ. അഡ്വ.വീണ, നവമി(എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *