

കിളിമാനൂർ : വെള്ളല്ലൂർ സ്റ്റേജ് ഷോയ്ക്കിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം. റാപ്പർ വേടന്റെ പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്ന ടെക്നീഷ്യനാണ് ഷോക്കേറ്റ് മരിച്ചത്. ചിറയിൻകീഴ് പുളിമൂട് സ്വദേശി നന്ദാവനം വീട്ടിൽ ലിജു (42) മരിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.ഭാര്യ :ആതിര മകൾ :ലിയാന അച്ഛൻ : ഗോപിനാഥൻ , അമ്മ: രാധ (പരേത).


