Breaking News

വി.എസിനെതിരായ അധിക്ഷേപം; ആറ്റിങ്ങലില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച്

ആറ്റിങ്ങല്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആറ്റിങ്ങലില്‍ പ്രകടനം നടത്തി. സോഷ്യല്‍ മീഡിയ വഴി വി.എസിനെ അധിക്ഷേപിച്ച അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപകനായ അനൂപിനെതിരെയായിരുന്നു പ്രതിഷേധം.

ഈ അധ്യാപകനെതിരെ നിരവധി പരാതികള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഈ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി പരാതിയുണ്ടെന്നും എസ്.എഫ്.ഐ ഭാരവാഹികള്‍ പറയുന്നു. എസ.്എഫ്.ഐ ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഈ അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ മുന്നറിയിപ്പ് നല്‍കി.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഭാഗ്യ മുരളി, ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമല്‍, ഏരിയ സെക്രട്ടറി അര്‍ജുന്‍ കല്ലിങ്കല്‍, ഏരിയ പ്രസിഡന്റ് ആദിത്യ ശങ്കര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഗേയ്റ്റി ഗ്രേറ്റല്‍, നിതിന്‍ ബാബു, റുസഷദ് മുഹമ്മദ്, മുബീന്‍, അഭിജിത്ത് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി. അധിക്ഷേപ പരാമര്‍ശം നടത്തിയതിനെതിരെ സ്‌കൂള്‍ പി.റ്റി.എ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *