Breaking News

കക്കൂസ്‌മാലിന്യം റോഡിലൊഴുക്കി: സ്വകാര്യവ്യക്തിക്കെതിരേ നടപടി

ആറ്റിങ്ങൽ : കക്കൂസ്‌മാലിന്യം റോഡിലൊഴുക്കിയതിന് സ്വകാര്യവ്യക്തിക്കെതിരേ നടപടി. ആലംകോട്-കിളിമാനൂർ റോഡിൽ പ്രവർത്തിക്കുന്ന ടൂ വീലർ വർക്‌ഷോപ്പിനുള്ളിലെ കക്കൂസിൽനിന്നുള്ള മാലിന്യം കഴിഞ്ഞ ദിവസം രാത്രിയിൽ പമ്പുസെറ്റുപയോഗിച്ച് റോഡിലേക്കൊഴുക്കിയതായാണ് പരാതി.

നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പമ്പുസെറ്റ് പിടിച്ചെടുത്തു. വീടും അനുബന്ധ കെട്ടിടങ്ങളിൽനിന്നുമുള്ള കക്കൂസ്‌മാലിന്യം വർക്‌ഷോപ്പിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ ശേഖരിച്ച് രാത്രിയിൽ റോഡിലേക്കൊഴുക്കിവിടുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാസ്മി, ഷെൻസി എന്നിവരാണ് സ്ഥലപരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരേ കർശന നിയമനടപടികളുണ്ടാവുമെന്ന് നഗരസഭാധികൃതർ അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *