
കിളിമാനൂർ:മടവൂർ ചാങ്ങയിൽകോണത്ത് പ്ലസ് ടു വിദ്യാർത്ഥിനി യായ പതിനേഴുകാരി വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. പെൺകുട്ടി തൂങ്ങിമരിച്ച വിവരം സമൂഹമാധ്യമത്തിൽ നിന്നറിഞ്ഞ നിലമേൽ സ്വദേശിനിയായ ബസുടമയായ യുവാവും ആത്മഹത്യ ചെയ്തു. മടവൂർ പുലിയൂർകോണം ചാങ്ങയിൽകോണം കൃഷ്ണഭവനിൽ ശ്യാംദത്തിന്റെയും പരേതയായ ബബിതയുടെയും മകൾ അക്ഷര (17) പെൺകുട്ടിയുടെ ആൺസുഹൃത്ത് നിലമേൽ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാ ണ് മരിച്ചത്. സംഭവത്തെകുറിച്ച് നാട്ടുകാരും പൊലീസും,അക്ഷര പോരോടം വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടി യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവറും ഉടമകളിലൊരാളുമായിരുന്നു മരിച്ച ശ്രീജിത്ത്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളർന്ന തോടെ വീട്ടുകാർ വിഷയത്തിൽ ഇടപെടുകയും യുവാവിനെ നേരത്ത താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ പിതാവ് ശ്യാംദത്ത് കിളിമാനൂരിൽ സ്വകാര്യ മ്യൂസിക് സ്ഥാപനം നടത്തുകയായിരുന്നു. ശ്യാംദത്ത് തിങ്കളാഴ്ച രാവിലെ 7മണിയോടെ വീട്ടിൽ നിന്ന് സ്ഥാപനത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു പെൺകുട്ടി മുറിയിൽ കയറി വാതിലടച്ചത്. സംശയം തോന്നിയ പെൺകുട്ടിയുടെ മുത്തശി വാതിലിൽ മുട്ടി വിളിച്ചിട്ടും തുറക്കാതെ ആയതോടെ ബഹളം കൂട്ടി ആളുകളെ വിളിച്ചുവരുത്തി കതക് ചവുട്ടിതുറക്കുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങി പിടയ്ക്കുകയായിരുന്ന പെൺകുട്ടിയെ കെട്ടഴിച്ച് താഴെയിറക്കി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീജിത്തുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള മനോവിഷമമാകും മരണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ-തദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മരണവിവരം സമൂഹ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ 11മണിയോടെ ശ്രീജിത്ത് വീട്ടിനുള്ളിലെ ഹാളിലെ ഫാനിൽ കെട്ടിത്തൂങ്ങിമരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയിരുന്നു മാതാവ് ജലജ. രണ്ട് സഹോദരൻമാരുണ്ട്. അക്ഷരയുടെ സഹോദരി ശ്രുതി.
