
ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്റെ(ഐ.എന്‍.ടി.യു.സി) ആഭിമുഖ്യത്തില്‍ മേയ് 31 ന് സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരായ എസ്.അനില്‍കുമാര്‍(വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍), എസ്.ശിവകുമാര്‍(മെക്കാനിക്ക്) എന്നിവര്‍ക്ക് യാത്രയയപ്പും, സ്ഥാനക്കയറ്റം ലഭിച്ച ഡി ബൈജു(സ്റ്റേഷന്‍ മാസ്റ്റര്‍)വിന് ഉപഹാരവും നല്‍കി. ഒപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. യൂണിയന്റെ സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗം വി.എസ്.ശ്യാം കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹക സമിതി അംഗം വി.എസ്.അജിത്കുമാര്‍ ഉദ്ഘാടനവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി റ്റി.യു.രാജീവ് സ്വാഗതം പറഞ്ഞു. യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി അജയകുമാര്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സന്തോഷ്, സൌത്ത് ജില്ലാ പ്രസിഡന്റ് ഷിബു, നോര്‍ത്ത് ജില്ലാ ട്രഷറര്‍ വിനയന്‍, കെ ഗോപകുമാര്‍, ബി.എസ്.ആശ, കെ.ലിസ, ബി.സുഗീത എന്നിവര്‍ സംസാരിച്ചു.
