
മുതിർന്ന മാധ്യമ പ്രവർത്തകനും ചലച്ചിത്ര നിരുപകനും, അധ്യാപക നുമായ എ. സഹദേവൻ(70 ) ഇന്ന് ഉച്ചക്ക് 11.55 ന് കോട്ടയത്തെ എസ് എച്ച് മെഡിക്കൽ സെന്ററിൽവച്ച് ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി വിവിധ മേഖ ലകളിൽ ആഴത്തിൽ അറിവുണ്ടായിരുന്ന അദ്ദേഹം സ്വതസിദ്ധ മായ ശൈലിയിൽ അത് വായനക്കാരിലേക്കും കാഴ്ചക്കാരിലേക്കും എത്തിച്ചിരുന്നു. മാതൃഭൂമി, ഇന്ത്യാവിഷൻ, മനോരമ മീഡിയ സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. രാജ്യാന്തരചലച്ചിത്രങ്ങളെ കേരളത്തിലെ ആസ്വാദകർക്കു പരിചയപ്പെടുത്തിയ 24ഫ്രയിംസ് എന്ന പ്രോഗ്രാം അതിന്റെ ഉള്ളടക്കം കൊണ്ടും അവതരണ മികവു കൊണ്ടും വേറിട്ട് നിന്നിരുന്നു.
പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്‌ടോബര്‍ 15-നായിരുന്നു ജനനം. മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊല്‍പ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം.എയും പാസായി. ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ ആദ്യ കഥ ഒക്‌ടോബര്‍ പക്ഷിയുടെ ശവം (1971) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളനാട്, ദേശാഭിമാനി, നവയുഗം, കലാകൗമുദി തുടങ്ങി പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതി.