ഗുരുദർശന പ്രചാരണത്തിനായ് ആഗോള തലത്തിൽ ശിവഗിരി ആശ്രമ സെന്ററുകൾ തുടങ്ങേണ്ടത് അനിവാര്യം: സ്വാമി ഗുരുപ്രസാദ് .

സഭ രൂപീകരിച്ച് ദേശം തോറും ആശ്രമങ്ങൾ സ്ഥാപിച്ച് ധർമ്മപ്രചരണം നടത്തണമെന്ന ഗുരു കൽപന ശിരസാ വഹിച്ചു കൊണ്ട് ശിവഗിരി മഠം രൂപം കൊടുത്തതാണ് ഗുരുധർമ പ്രചരണ സഭയെന്നും ആഗോള തലത്തിൽ ഇന്ന് കാണുന്ന അശാന്തിയും അസമത്വവും പരസ്പര വൈരവും അവസാനിപ്പിക്കുന്നതിന് ഗുരുദർശനം ലോക മനസുകളിൽ എത്തിക്കേണ്ടതു് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗുരുധർമ് ഗുരുധർമ്മ പ്രചരണ സഭ ഷാർജയിൽ സംഘടിപ്പിച്ച സത് സംഗിൽ സ്വാമി ഗുരുപ്രസാദ് പറഞ്ഞു. അതിനാൽ ഗുരുദർശന പ്രചാരണത്തിനായ് ആഗോള തലത്തിൽ ശിവഗിരി ആശ്രമം സെന്ററുകൾ തുടങ്ങേണ്ടത് അനിവാര്യമാണെന്നുംസ്വാമി പറഞ്ഞു. ശിവഗിരി മഠത്തിന്റെ ഏകപോഷക സംഘടനയായ ഗുരുധർമ പ്രചരണ സഭയിയിൽ അംഗമാകുന്നതും പ്രവർത്തിക്കുന്നതും മഹാപുണ്യമാണെന്നും , അതുകൊണ്ട്സഭാ പ്രവർത്തകർക്ക് ശിവഗിരി മഠം അർഹിക്കുന്ന ആദരവും അംഗീകാരവുമാണ് നൽകുന്നതെന്നും സ്വാമി സഭാ പ്രവർത്തകരെ അറിയിച്ചു.

സേവനം സെന്റർ അജ്മാൻ മാർച്ച് 27-ന് സംഘടിപ്പിച്ച ദർശനോത്സവം പരിപാടിയിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച ഷാർജയിൽ എത്തിയ ഗുരുധർമപ്രചരണ സഭ സെക്രട്ടറി ഗുരുപ്രസാദ്സ്വാമിയ്ക്ക് ദർശനോത്സവം പ്രോഗ്രാമിന്റെ പ്രധാന സംഘാടകരായ വിജി, സുരേഷ് , ഗുരുധർമ്മപ്രചരണസഭ യു എ ഇ പി ആർ ഒ ഉൻമേഷ്, സെക്രട്ടറി സ്വപ്ന ഷാജി , ട്രഷറർ വിശംഭരൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: വൈ.എ. റഹിം, ദർശനോത്സവ സംഘാടക സമിതിയും മാതൃസഭ, യുവജന സഭ തുടങ്ങിയവയുടെ ഭാരവാഹികളും, ഗുരുഭക്തരും ചേർന്ന്ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. ഗുരുധർമ്മ പ്രചാരണത്തിനായി 48 ഓളം രാജ്യങ്ങൾ സന്ദർശിച്ച സ്വാമി ഗുരുപ്രസാദ് ധർമ പ്രചരണാർത്ഥം ഉടൻ തന്നെ UK, USA, ആസ്ട്രേലിയ, ബഹറിൻ, കുവൈറ്റ്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതാണ്. യു എ ഇ യിൽ ഗുരുഭക്തർ സംഘടിപ്പിച്ചിരിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം മാർച്ച് 29 ന് ശിവഗിരി മഠത്തിൽ എത്തിച്ചേരുന്നതാണ്.

