

നഗരൂര്‍: നഗരൂര്‍ വെള്ളല്ലൂരില്‍ റാപ്പര്‍ വേടന്റെ മ്യൂസിക്കല്‍ പ്രോഗ്രാം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംഘര്‍ഷമുണ്ടാക്കിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റിലായി. അഞ്ചുതെങ്ങ് സ്വദേശി മഹേഷിനെ(22)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളല്ലൂരില്‍ റാപ്പര്‍ വേടന്റെ മ്യൂസിക്കല്‍ പ്രോഗ്രാമിന് ഒരാള്‍ മരിക്കാന്‍ ഇടയുണ്ടായ സാഹചര്യത്തില്‍ പരിപാടി റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഭവ സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയ കേസില്‍ പതിനഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായ മഹേഷിനെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പോലീസ് സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.


