Breaking News

ഏക വ്യക്തി നിയമം: സി.പി.എം സെമിനാര്‍ സമിതിയില്‍ സമസ്ത അംഗത്തിന്റെ പേരും

കോഴിക്കോട്: ഏക വ്യക്തി നിയമം നടപ്പാക്കുന്നതിനെ എതിര്‍ത്ത് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാര്‍ സംഘടനാ സമിതിയില്‍ സമസ്ത അംഗത്തിന്റെ പേരും ഉള്‍പ്പെടുത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപറമ്പിന്റെ പേരാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, തന്റെ പേര് സി.പി.എമ്മിന്റെ സെമിനാര്‍ സംഘടനാ സമിതിയില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് അറിയില്ലെന്ന് മുസ്തഫ മുണ്ടുപറമ്പന്‍ പറഞ്ഞു. അതേസമയം, സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കണോ എന്നത് സംബന്ധിച്ച് സമസ്ത വൈകുന്നേരം തീരുമാനമെടുക്കും.

ഏക വ്യക്തിനിയമത്തിനെതിരെ സമസ്തയുടെ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് നടക്കും. സമസ്ത ഓഫിസില്‍ ചേരുന്ന കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. മുന്‍ ഡി.ജി.പി അഡ്വ.ആസഫലി ഏക സിവില്‍കോഡ് എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന വിഷയത്തില്‍ സംസാരിക്കും. ഏക വ്യക്തി നിയമത്തിനെതിരെ സമസ്ത നടത്തുന്ന തുടര്‍ നടപടികളും കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചേക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *