Breaking News

പശ്ചിമ ബംഗാളില്‍ 8 മരണം; ആശങ്ക പ്രകടിപ്പിച്ച് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വിവിധ അക്രമ സംഭവങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഏജന്റും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഏജന്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കുച്ച് ബിഹാറിലെ അക്രമത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഏജന്റ് കൊല്ലപ്പെട്ടത്. സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഏജന്റ് കൊല്ലപ്പെട്ടത് നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ്.

അതേസമയം, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ബദൂരയില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി ബിജെപി പരാതി നല്‍കി. ബംഗാളിലെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പിന്തുണയോടെയാണ് അക്ര സംഭവങ്ങള്‍ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *